
എന്‍ മനസാം മണ്‍ചിരാതില്‍
പൂക്കുന്ന താഴ്‌വരയിലിന്നൊരു
പനിനീര്‍ മലരായ് വിടരുന്നു നിന്നോര്‍മകള്‍
അതിന്റെ ദിവ്യ സുഗന്ധത്തില്‍ ലയിച്ചെത്ര
ദിനങ്ങള്‍ കാലം മായ്ച്ചെഴുതി
ദളങ്ങളിലിറ്റിയ മഞ്ഞുകണത്തിലൊരു
കുഞ്ഞു സൂര്യനെ കാണ്‍കെ വിടരുകയായ്
നിന്നോര്‍മകളുണരും പ്രഭാതം
ഒരു നേര്‍ത്ത തെന്നലിലിളകിയാ
പുലര്‍മഞ്ഞെന്‍ ഹൃദയത്തില്‍ പെയ്യവെ
ഒരു മഴക്കാലത്തിന്‍ സ്മൃതിയുണരും
ചെമ്പനീര്‍ പൂവിന്‍ കുങ്കുമവര്‍ണമാ
ചക്രവാളത്തിന്നതിരില്‍ പടരവെ
സുവര്‍ണതാലത്തില്‍ സ്വപ്നങ്ങളുമായ്
വരവായെന്‍ പ്രിയസന്ധ്യ
നക്ഷത്രവിളകുകള്‍ കൊളുത്തി
കാലമീ രാവിനെ വരവേല്‍ക്കെ
എന്‍ മനസാം മണ്‍ചിരാതില്‍
സ്വപ്നത്തിന്‍ നറുനെയ്ത്തിരിയിട്ടു
കൊളുത്തുകയാണെന്‍ ഹൃദയത്തിന്‍
സ്നേഹദീപം നിനക്കുമാത്രമായ്
കൊഴിയുമോ മലരേ നിന്നിതളുകളൊരുനാളില്‍?
വീണലിയുമോ നീയെന്‍ ഹൃദയത്തിന്നഴങ്ങളില്‍?
എന്നു നിന്നോര്‍മകള്‍ വീണുടയുമെന്‍ മറവിതന്നാഴങ്ങളില്‍?

No comments:
Post a Comment